ചന്ദന മഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുന വില്ലത്തി വേഷമാണ് ഏറെയും ചെയ്തതെങ്കിലും ചന്ദന മഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇട്ടിമാണി സിനിമയിൽ ഉൾപ്പടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരം ഈ അടുത്ത കാലത്താണ് വിവാഹ മോചിതയായതു ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തിന്റെ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

ചെറുപ്പത്തിൽ എഞ്ചിനീയറിംഗ് പഠിക്കണമെന്ന ആഗ്രഹിച്ച ആളാണ് യമുന എന്നാൽ pwd ജോലിക്കാരനായ അച്ഛൻ ബസ്സിനെസ് ചെയ്തു ഉണ്ടാക്കിയ കടങ്ങളും സാമ്പത്തിക ഞെരുക്കവും ആണ് താരത്തിനെ അഭിനയത്തിലേക്ക് എത്തിച്ചത്. യമുനയുടെ അച്ഛന് ബസ്സിനെസിന്‌ സംഭവിച്ച പരാജയം അവരുടെ കുടുംബത്തെ വലിയ കടബാധ്യത്തിലേക്കു നയിച്ചു, വീട് ജപ്തി ചെയ്യനുള്ള സ്ഥിതി വരെ വന്നു. അച്ഛനെ സഹായിക്കാൻ നടിയാവുക എന്ന ഒരു വഴിമാത്രമേ യമുനയ്ക് മുന്നിൽ ഉണ്ടായിരുന്നുള്ളു, പഠിക്കുന്ന കാലത്തു ഡാൻസിന് ഒക്കെ പങ്കെടുക്കാറുണ്ടായിരുന്നു മധുമോഹൻ സംവിധാനം ചെയ്ത ബഷീർ കഥകളിൽ ആണ് യമുന ആദ്യമായി അഭിനയിച്ചത്, വീടിനടുത്തു താമസിച്ച ടോം ജേക്കബ് ആണ് യമുനിയെ മധുമോഹന് പരിചയപെടുത്തികൊടുത്ത് ബഷീർ കഥകളിൽ ബാല്യകാല സഖി ഉൾപ്പടെ യമുന നായികയായി പിന്നീട് കാവാലം നാരായണപ്പണിക്കരുടെ പുനർജനി എന്ന ടെലിഫിലിമിൽ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളിൽ നാല് വർഷത്തോളം നായികയായി വിവിധ വേഷങ്ങൾ അണിഞ്ഞു അന്പതിലതികം സീരിയലുകളും നാല്പതിലധികം സിനിമയിലും വേഷമിട്ടു. അഭിനയ ജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങൾ എല്ലാം വീട്ടിയത്. അതിനുശേഷം വീട് മോടിപിടിക്കുവാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുൻകൈയെടുത്തു.