സീതാകല്യാണത്തിലെ രാജേശ്വരീ ദേവിയുടെ ഭര്‍ത്താവായ വേണു എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നത് ആനന്ദ്കുമാര്‍ എന്ന അനുഗ്രഹീത നടനാണ്. മലയാളിയാണെങ്കിലും ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ആനന്ദ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായിക്കഴിഞ്ഞു. താരത്തിന്റെ ഭാര്യയും സിനിമാനടിയാണെന്ന് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്.

നടന്റെ വിശേഷങ്ങള്‍ അറിയാം. മിന്നുകെട്ട് സീരിയലിലെ വിശ്വം എന്ന കഥാപാത്രത്തെ ഇപ്പോഴും മലയാളികൾ മറന്നിട്ടില്ല അത്രത്തോളം മൈലേജ് ആനന്ദിന് നൽകിയ കഥാപാത്രം ആയിരുന്നു അത്. ഇപ്പോൾ ഏഷ്യാനെറ്റിലെ സീത കല്യാണം സീരിയലിലെ നായകന്റെ അച്ഛനെ ആണ് താരം അവതരിപ്പിക്കുന്നത്. മലയാളി ആണെങ്കിലും ത്രിശൂർ സ്വേദേശികൾ ആയ അച്ഛൻ ജസ്റ്റിൻ പോളും ‘അമ്മ എൽസിയും ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥർ ആയിരുന്നു. അതിനാൽ അവിടെ ആണ് ആനന്ദ് പഠിച്ചതും വളർന്നതും.


ഇപ്പോഴും മലയാളം എഴുതാനും വായിക്കാനും ആനന്ദിന് അറിയില്ല, കഴിഞ്ഞ ഇരുപതു വർഷങ്ങൾ ആയി പല പല കഥാപാത്രങ്ങൾ ആയി ആനന്ദ് പ്രേക്ഷകർക്ക് മുന്നിൽ ഉണ്ട്. വളരെ യാത്രീചികമായിട്ടാണ് താൻ അഭിനയ രംഗത്തേക്കു എത്തിയത് പഠിച്ചത് ഓട്ടോ മൊബൈൽ എഞ്ചിനീറിങ് ആയിരുന്നു. അക്കാലത്തെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സിന്റെ പ്രസിഡന്റ് കെ ആർ ഗോപാലകൃഷ്ണൻ ആനന്ദിന്റെ പിതാവിന്റെ സുഹൃത്ത് ആയിരുന്നു, അദ്ദേഹം ആണ് ഒരു കത്തും തന്നു തന്നെ വിശ്വൻ കമ്മ്യൂണികേഷൻ പഠിക്കാൻ അയച്ചത്. അകെ ഇരുപതു സീറ്റ് ആണ് കോഴ്സിന്. നടികൂടിയ ഡിംപിൾ ആണ് ആനന്ദിന്റെ ഭാര്യാ സ്വയംവര പന്തൽ എന്ന ചിത്രതിൽ ജയറാമിന്റെ അനിയത്തിയായി അഭിനയിച്ചിട്ടുണ്ട് ഡിംപിൾ. രണ്ടു മക്കൾ ആണ് ദമ്പതികൾക്കു ഉള്ളത് മോൾ ആജ്ഞ പത്താം ക്‌ളാസ് കഴിഞ്ഞു നില്കുന്നു മോൻ അഡ്രിൻ ആരിൽ പഠിക്കുന്നു ഇപ്പോൾ കുടുംബസമേതം ത്രിശൂർ ആണ് ആനന്ദ് ജീവിക്കുന്നത്. തന്നെ മാറ്റിയതും പ്രാർത്ഥനയുടെയും ആത്മീയതയുടെയും ലോകത്തേക്ക് കൊണ്ടുപോയത് ഡിംപിൾ ആണെന്ന് പറയുന്നു.