മലയാളികൾക്ക് കുട്ടികാലം മുതൽക്കേ അറിയാവുന്ന നടിയാണ് മഞ്ജിമ മോഹൻ കാളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബേബി ശാലിനിയുടെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകൾ മഞ്ജിമ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച മഞ്ജിമ ഇപ്പോൾ മലയാളമുൾപ്പെടെ തെന്നിധ്യൻ സിനിമകളിൽ നായികയായി തിളങ്ങുന്നു, എന്നാൽ ഇപ്പോൾ ജീവിതത്തിൽ എല്ലാം നഷ്ടമായി എന്ന ഒരു പ്രതിസന്ധി ഘട്ടത്തിന്റെ കഥ പങ്കുവെക്കുകയാണ് മഞ്ജിമ.

ബാല തരത്തിൽ നിന്നും നായികാ വേഷത്തിലേക്ക് എത്തിയത് നിവിന്റെ വടക്കൻ സെൽഫി എന്ന ചിത്രത്തിൽ ആയിരുന്നു. പിന്നീട് തമിഴ് തെലുഗ് സിനിമകളിൽ നായികയായി, ഇപ്പോൾ ട്വിറ്ററിൽ കൂടി ജീവിതത്തിലെ വിഷമ ഘട്ടത്തെക്കുറിച്ചു പങ്കുവെച്ചിരിക്കുന്നു, മാസങ്ങൾക്കു മുൻപ് ഒരു അപകടതേത്തുടർന്നു ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു കാലിനു, ഇതിനെത്തുടർന്നുള്ള പ്രതിസന്ധി ആണ് മഞ്ജിമ കുറിച്ചത്, തനിക്ക് നടക്കാൻ പറ്റുമോ എന്നുപോലും ഭയന്നിരുന്നു.