സിനിമയിലെ മറ്റു താരങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തയാണ് നടി അനുശ്രീ. മറ്റുളളവരോടുളള താരത്തിന്റെ പെരുമാറ്റവും സൗഹൃദമനോഭാവവുമാണ് താരത്തെ ആരാധകര്‍ ഇഷ്ടപ്പെടാന്‍ കാരണം. അനുശ്രീയുടെ അടുത്ത സുഹൃത്തും പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് പിങ്കി വിശാല്‍.

ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തില്‍ അനുശ്രീ തനിക്കൊപ്പം നിന്നതിനെക്കുറിച്ച് പിങ്കി സിനിലൈഫിനോട് മനസ്സ് തുറന്നിരിക്കയാണ്. ഏതെങ്കിലും ഒരു സിനിമയിൽ ചെറിയൊരു വേഷം ചെയ്യ്തിട്ടുളള നടികൾ പോലും സംസാരരീതിയിലും  വസ്ത്രധാരണ രീതിയിലും എല്ലാം പല വിധ കോപ്രായങ്ങളും കാട്ടികൂട്ടുന്ന ഈ കാലഘട്ടത്തിൽ പെരുമാറ്റ രീതിയിലും സാമൂഹിക സേവനരംഗത്തും നല്ല മാതൃക കാത്തു സൂക്ഷിക്കുന്ന അനുശ്രീയ്ക്ക് അഭിന്ദനങ്ങൾ.