അമ്മയ്ക്കു തുല്യം അമ്മ മാത്രം മകൻ മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതി സംസ്കാര ചടങ്ങിൽ ചങ്ക്പൊട്ടി ആ മകന്റെ നെച്ചിൽ തലവെച്ചു കരഞ്ഞു ആ അമ്മയുടെ കരച്ചിൽ ഒരുപക്ഷെ ദൈവത്തിന്റെ കണ്ണ് തുറപ്പിച്ചിട്ടുണ്ടാവും അതുകൊണ്ടാവും ആ അമ്മയ്ക്കു മകന്റെ ജീവൻ തിരികെ നൽകിയത്. മസ്തിഷ്‌കമരണം സംഭവിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതിയ വിദ്യാർത്ഥി സംസ്ക്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെ ജീവിതത്തിലേക്ക് തിരിച്ചു എത്തി.

മകന്റെ ഉള്ളിൽ ജീവൻ തുടിക്കുന്നതാവട്ടെ തിരിച്ചറിഞ്ഞത് സ്വന്തം അമ്മയും, കേട്ടാൽ വിശ്വസിക്കാൻ പറ്റാത്ത സംഭവം തന്നെയാണ്, പിലിലമാരി ഗ്രാമത്തിലെ കോളേജ് വിദ്യാർത്ഥി ഗാന്ധൻ കിരനാണ് ഒരാഴ്‌ചയോളം അബോധാവസ്ഥയിൽ കിടന്നശേഷം ജീവിതത്തിലേക്ക് മടങ്ങിയത്. മകന്റെ വിയോഗത്തിൽ വിലപിക്കുന്നതിന്റെ ഇടയിലാണ് കിരണിന്റെ കൺകോണുകളിൽ നിന്നും കണ്ണീർ ഒഴുകുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടത്, ഉടൻതന്നെ അവർ മറ്റുളവരെ വിവരം അറിയിച്ചു സമീപത്തെ ഡോക്ടർ എത്തി പരിശോധിച്ചപ്പോൾ കിരണിൽ ജീവന്റെ തുടിപ്പ് വീണ്ടും കണ്ടു. ഇതോടെ സമീപവാസികൾ ചേർന്ന് കിരണിനെ സൂര്യപെട്ടു ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ ചെകിത്സയ്ക്കു ശേഷം മൂന്നു ദിവസത്തിനുള്ളിൽ കിരണിനു ബോധം തെളിഞ്ഞു, പതിഞ്ഞ ശബ്ദത്തിൽ ആണെങ്കിലും മകൻ തങ്ങളോട് സംസാരിച്ചത് ‘അമ്മ ശൈത്താമ്മ പറഞ്ഞു. ഞായറാഴ്ച ആശുപത്രി വിട്ട കിരണിനു ചെകിത്സാ തുടരുന്നുണ്ട്. കടുത്ത പണിതുടർന്നു ആണ് കിരണിനെ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചത്, സ്ഥിതി ഗുരുതരമായതിനാൽ ഇരുപത്തിയെട്ടിന് ഹൈദ്രാബാത് ആശുപത്രിയിലേക്കു മാറ്റി. ഈ മാസം മൂന്നിന് കുട്ടി കോമ അവസ്ഥയിൽ എത്തി. മസ്തിഷ്ക മരണം സംഭവിച്ചതായും വെന്റിലേറ്റർ നീക്കമെന്നും പിന്നീട് ഡോക്ടർമാർ അറിയിച്ചു. എന്നാൽ മകൻ സ്വന്തം മണ്ണിൽ വെച്ച് അന്ത്യ ശ്വാസം വലിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അതിനാൽ ജീവൻ രെക്ഷ ഉപകാരണങ്ങളോടുകൂടിയാണ് കിരണിനെ നാട്ടിൽ എത്തിച്ചത് ഒരുകണക്കിന് ആ ‘അമ്മ അവനെ പോകാൻ അനുവദിച്ചില്ല എന്നതാണ് സത്യം. മരണം വന്നു മാടിവിളിച്ചപോലും ഡോക്ടർ മാർ അവസാനമായി പരിശോധിച്ചപോലും ഒരു ചലനവും നൽകാത്ത ആ മകൻ അവന്റെ അമ്മയുടെ കരച്ചിൽ കേട്ടു അതെ ഈ ഭൂമിയിലെ ദൈവം നമ്മുടെ മാതാപിതാക്കൾ തെന്നെയാണ്.