പ്രസവ വേദനയിൽ പുളയുന്ന ഭാര്യയെ ഹോസ്പിറ്റലിൽ എത്തിക്കാൻ സാവകാശം ലഭിച്ചില്ല ഭാര്യയുടെ വേദന ഘട്ടത്തിൽ പതറാതെ തളരാതെ ധൈര്യത്തോടെ ഒപ്പം നിന്ന ഭർത്താവ് ഏതൊരാളും പതറിപോകുന്ന സമയത്തു കൂടെ നിന്ന ഭർത്താവു. പ്രസവ വേദനയടുത്ത ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ സാവകാശം കിട്ടിയില്ല ഒടുവിൽ ഭർത്താവു തന്നെ പ്രസവം എടുത്തു അമ്മയുടെ വയറ്റിൽ നിന്നും അച്ചനാട് കയ്യിലെ സുരക്ഷിതത്വത്തിലേക്കു അലീന എന്ന കുഞ്ഞുപെൺകുട്ടി പിറന്നുവീണു, സംഭവം ഓസ്‌ട്രേലിയയിൽ ആയിരുന്നെകിലും മലയാളി ദമ്പതികൾക്ക് ആയിരുന്നു ഈ അനുഭവം നേരിടേണ്ടി വന്നത്.

ഹരിപ്പാട് തമല്ലക്കിൽ പെരുമ്പാമ് കുഴിയിൽ രാജു വില്ലയിൽ അനീഷ് പി ചാക്കോ ആണ് ഭാര്യ സിനോ എബ്രഹാമിന്റെ പ്രസവം എടുത്തതു രണ്ടായിരത്തി പത്തൊൻപതു ഡിസമ്പർ മാസം മൂന്നാം തിയതി ആയിരുന്നു പ്രസവം. ഓസ്‌ട്രേലിയയിലെ മാധ്യമങ്ങളിൽ വാർത്ത ആയതോടെയാണ് പുറം ലോകം അറിഞ്ഞത്. നിശ്ചയിച്ചതിനേക്കാൾ പത്തു ദിവസം മുൻപ് ഡിസമ്പർ മൂന്നിന് അർദ്ധ രാത്രിയിൽ സിനുവിന് പ്രസവ വേദന കൂടി ആശുപത്രിയിൽ പോകാൻ ആംബുലൻസ് വിളിച്ചെങ്കിലും അതിനു മുൻപേ കുഞ്ഞു പുറത്തേക്കു വരുമെന്നു സിനുവിന് തോന്നി. ഏതൊരു ആണും പതറിപ്പോകുന്ന നിമിഷങ്ങൾ. എന്നാൽ അനീഷ് ഭാര്യയ്കു ദര്യം നൽകി പ്രസവം ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിലെ എമെര്ജെന്സി വിഭാഗത്തിൽ നിന്നും നിർദ്ദേശം നേടിയെടുത്ത ശേഷം അനീഷ് സ്വയം ഡൗത്യം ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞു ശെരിയായ നിലയിൽ ആയിരുന്നതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല , കുഞ്ഞു ജനിച്ചു ആറ് മിനിട്ടിനു ശേഷമാണു ആംബുലൻസ് എത്തിയത്, കുഞ്ഞിനേയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചു. അമ്മയും മകളും ചെകിത്സയ്ക്കു ശേഷം ആരോഗ്യഭവതികളായി തിരിച്ചു വീട്ടിൽ എത്തി, രണ്ടുവയസ്സുകാരൻ ഏകൻ ആണ് ഇവരുടെ മൂത്തമകൻ. ഏതൊരു അവസ്ഥയിലും പതറാതെ ഭാര്യയുടെ കൂടെ നിന്ന അനീഷിന് നൽകാം ഇന്നത്തെ ലൈക്കും ഷെയറും.